പെരിന്തല്‍മണ്ണ സബ്ജില്ലയിലെ മികച്ച യു.പി സ്കൂളുകള്‍ക്കുള്ള എക്സലന്‍സി അവാര്‍ഡ് നേടിയതിനു
പുറമെ സ്കൂളിന്‍റെ ചരിത്രത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി.പെരിന്തല്‍മണ്ണ
സബ്ജില്ലയിലെ മികച്ച പ്രധാനാധ്യാപകര്‍ക്കുള്ള അവാര്‍ഡിനു ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍
ശ്രീ.ഉമ്മര്‍ മാസ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു.16/9/11 നു പെരിന്തല്‍മണ്ണയില്‍ വെച്ച് നടന്ന
ചടങ്ങില്‍ ബഹു:കേരള ടൂറിസം വകുപ്പു മന്ത്രി ശ്രീ.എ.പി.അനില്‍കുമാറില്‍ നിന്നും
അദ്ദേഹം അവാര്‍ഡ് ഏറ്റു വാങ്ങി.തനിക്കു കിട്ടിയ ഈ അവാര്‍ഡ് തന്റെ സഹപ്രവര്‍ത്തകരുടെ ഒട്ടക്കെട്ടായ പ്രവര്‍ത്തനത്തിനു കിട്ടിയ അംഗീകാരമാണെന്നും ഇതു വിദ്യാര്‍തഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
പെരിന്തല്‍മണ്ണ സബ് ജില്ലയിലെ മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ് നേടിയ ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍ ശ്രീ.ഉമ്മര്‍ മാസ്റ്റര്‍ക്ക് സ്കൂള്‍ സ്റ്റാഫ് കൗന്‍സിലിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.സ്കൂള്‍ അസ്സംബ്ലിയില്‍ വച്ച് സ്സ്റ്റാഫ് സെക്രട്ടറി.ശ്രീ.രാധാക്രിഷ്ണന്‍ മാസ്റ്റര്‍ പൊന്നാട അണിയിച്ചു.എസ്.ആര്‍.ജി.കണ്‍വീനര്‍.എന്‍.പി.റിത ഉപഹാര സമര്‍പ്പണം നടത്തി.അധ്യാപകരായഎന്‍.പി.മുരളി,സി.നിഖില്‍,പി.മധുസൂധനന്‍,ഇ.വി.മുകുന്ദന്‍,കെ.എം.സാലിഹ്,എം.പി.ബിജു,എന്‍.മുഹമ്മദ് ഷരീഫ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
അറബിക്‍ ക്ലബ്ബിന്റെ നേത്ര് ത്ത്വത്തില്‍ ശ്രീ.ഉമ്മര്‍ മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി.












